Pavizha Mazha song Lyrics | പവിഴമഴ | Athiran | Fahad Faasil | Sai Pallavi | Vivek - KS Harishankar Lyrics
Pavizha Mazha song Lyrics | പവിഴമഴ | Athiran | Fahad Faasil | Sai Pallavi | Vivek - KS Harishankar Lyrics
Singer | KS Harishankar |
Music | PS Jayhari |
Song Writer | Vinayak sashikumar |
ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാ ലാവണ്യം
ഇന്നെൻ ഇടവഴിയിൽ നിൻ ഓമൽ കാൽ താളം
നീയാം സ്വരജതിയിൽ ഈ മൗനം വാചാലം
സാഗരാഗങ്ങൾ ഏറ്റുപാടുന്നു ഭൂമിയും വാനവും.
സാക്ഷിയായ് ഭാവുകങ്ങളേകുന്നു ശ്യാമമേഘങ്ങളും
പവിഴ മഴയേ... നീ പെയ്യുമോ...
ഇന്നിവളേ... നീ മൂടുമോ...
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ.
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാ ലാവണ്യം
ആരാരുമേ തെടാത്ത നിന്നുൾനാമ്പ് തേടി
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി
നീ പോകും ദൂരം നിഴലായി ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറിപ്പോയിടാം
മധുരമൂറും ചിരിയാലെ നീ പ്രിയ സമ്മതം മൂളുമോ
മനധാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ.
കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ
പീലി നീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ
പവിഴ മഴയേ... നീ പെയ്യുമോ...
ഇന്നിവളേ... നീ മൂടുമോ...
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ.
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
Comments
Post a Comment